Kerala Poll Survey

2019,  United Arab Emirates

തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ മഹത്തായ ഉത്സാവമാണെന്നാണ് പറയപ്പെടുന്നത്. ലോകത്തിലെ ഏറ്റവുമധികം സമ്മതിദായകർ പങ്കെടുക്കുന്ന ജനാധിപത്യപരമായ തെരഞ്ഞെടുപ്പാണ് ഇന്ത്യൻ പാർലിമെന്റിലേക്ക് ഇപ്പോൾ ഘട്ടം ഘട്ടമായി നടക്കുന്നത്.

കേരളത്തിലെ ഇരുപതു ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇനി വെറും രണ്ടു നാൾ മാത്രം.

വ്യക്തമായ രാഷ്ട്രീയകാഴ്ചപ്പാടുള്ളവരാണ് നമ്മൾ 1982 ബാച്ചിലെ എല്ലാവരും. ഏതു പാർട്ടിയ്ക്ക്, മുന്നണിക്ക്, സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യണമെന്ന് സുവ്യക്തമായ നിലപാടുകളും ന്യായീകരണങ്ങളും നമുക്കോരോരുത്തർക്കുമുണ്ട്. 

കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിൽ മൂന്ന് രാഷ്ട്രീയസഖ്യങ്ങൾ വെറും വാശിയുമോടെ മത്സരിക്കുകയാണ്.

ഈ ഗ്രൂപ്പിലെ അംഗങ്ങൾക്കായി ഒരു സർവ്വേ സംഘടിപ്പിക്കുകയാണ്. 20 മണ്ഡലങ്ങളിലും ആര് ജയിക്കുമെന്ന് പ്രവചിയ്ക്കാനാണ് അവസരം ഒരുക്കുന്നത്. സർവ്വേ ഏപ്രിൽ 23 രാത്രി 9:00 മണിക്ക് പൂർണ്ണമാകും.

ഈ സർവ്വേ യുടെ തുടർച്ചയായി ദേശീയ തലത്തിൽ ഏതു സഖ്യം ഭരണം നേടുമെന്നുള്ള പ്രവചനവും രണ്ടാമത്തെ ഒരു സർവ്വേയായി മെയ് 19 ന്, തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമാകുന്നു ദിവസം തുടങ്ങുന്നതാണ്.

ദയവായി ഈ സർവേയിൽ പങ്കെടുക്കുക, നിങ്ങളുടെ പ്രവചനങ്ങൾ രേഖപ്പെടുത്തുക. 

സർവ്വേയുടെ ഫലങ്ങൾ ഏപ്രിൽ 24 നു പ്രസിദ്ധപ്പെടുത്തുന്നതാണ്- പക്ഷേ ആരുടെ പ്രവചനമാണ് ശരിയെന്നറിയാൻ നമുക്ക് മേയ് 23 വരെ കാത്തിരിക്കേണ്ടി വരും.

Show More Comments
We use cookies to deliver services on our site. If you continue to use our services, we assume that you are willing to receive the cookies on this site.
AGREE